ശുവൈഖിലെ അനധികൃത ഗാരേജുകൾക്കെതിരെ പരിശോധന ക്യാമ്പയിനുമായി അധികൃതർ

  • 16/03/2024



കുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളുമായി ഷുവൈഖിലെ അനധികൃത ഗാരേജുകൾക്കെതിരെ പരിശോധന ക്യാമ്പയിനുകൾ നടത്തി. ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി, ബ്രിഗേഡിയർ ജനറൽ അഷ്‌റഫ് അൽ അമീർ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി കൊണ്ട് വാഹനങ്ങളിൽ ശബ്‌ദ ബൂസ്റ്ററുകൾ ഘടിപ്പിക്കുകയും മറ്റ് രൂപമാറ്റം നടത്തുകയും ചെയ്യുന്ന ​ഗ്യാരേജുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 

ഷുവൈഖിൽ നടത്തിയ ക്യാമ്പയിനിൽ അനധികൃത ഗാരേജ് അടച്ചുപൂട്ടുകയും നൂറോളം ട്രാഫിക് ക്വട്ടേഷൻ നൽകുകയും ചെയ്തു. ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികളും വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നതോ ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ സ്ഥാപിക്കുന്നതോ ആയ നിയമലംഘനം നടത്തുന്ന ഗാരേജുകൾക്കെതിരെ ക്യാമ്പയിനുകൾ തുടരും. ഈ വിഷയങ്ങളിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News