പൊതുമാപ്പ്; കുവൈറ്റ് പ്രവാസികള്‍ക്കുള്ള അവസരം ഇന്ന് മുതല്‍

  • 17/03/2024

കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകര്‍ക്ക് അവരുടെ രാജ്യത്തെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള അവസരം ഇന്ന് ആരംഭിക്കും. ജൂണ്‍ 17 വരെയാണ് ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് റെസിഡൻസി ശരിയാക്കുന്നകിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഗ്രേസ് പിരീഡായ 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഉചിതമായ പിഴ അടയ്‌ക്കാനും അവരുടെ റെസിഡൻസി / വിസ നിയമവിധേയമാക്കാനും സാധിക്കും. 

ഗ്രേസ് പിരീഡിൽ പിഴ അടയ്‌ക്കാനോ സ്റ്റാറ്റസിൽ മാറ്റം വരുത്താനോ കഴിയാത്തവർക്ക് രാജ്യത്തെ ഏതെങ്കിലും പോർട്ടുകളിൽനിന്ന് പിഴയൊന്നും നൽകാതെ രാജ്യം വിടാം. പുതിയ നടപടിക്രമങ്ങളിലൂടെ രാജ്യത്തേക്ക് മടങ്ങിയെത്താനും അനുവദിക്കും. 

അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസങ്ങളുള്ള റെസിഡൻസി നിയമം ലംഘകർ, നിർദ്ദിഷ്ട കാലയളവിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിയമ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി നേടുന്നതിനുള്ള ആവശ്യകതകളുടെ ലഭ്യത നിർണയിക്കാൻ റെസിഡൻസി അഫയേഴ്സ് ഡയറക്ടറേറ്റ് ജനറലിന് അപേക്ഷിക്കണം. ​ഗ്രേസ് പിരീഡ് ഉപയോ​ഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും നിയമപരമായ പിഴകൾ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 120,000 - 140,000ത്തോളം പ്രവാസികൾക്ക് ഈ തീരുമാനം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പൊതുമാപ്പ്; കുവൈറ്റ് പ്രവാസികള്‍ക്കുള്ള അവസരം ഇന്ന് മുതല്‍ 

കുവൈത്ത് സിറ്റി: റെസിഡൻസി നിയമലംഘകര്‍ക്ക് അവരുടെ രാജ്യത്തെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള അവസരം ഇന്ന് ആരംഭിക്കും. ജൂണ്‍ 17 വരെയാണ് ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് റെസിഡൻസി ശരിയാക്കുന്നകിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഗ്രേസ് പിരീഡായ 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഉചിതമായ പിഴ അടയ്‌ക്കാനും അവരുടെ റെസിഡൻസി / വിസ നിയമവിധേയമാക്കാനും സാധിക്കും. 

ഗ്രേസ് പിരീഡിൽ പിഴ അടയ്‌ക്കാനോ സ്റ്റാറ്റസിൽ മാറ്റം വരുത്താനോ കഴിയാത്തവർക്ക് രാജ്യത്തെ ഏതെങ്കിലും പോർട്ടുകളിൽനിന്ന് പിഴയൊന്നും നൽകാതെ രാജ്യം വിടാം. പുതിയ നടപടിക്രമങ്ങളിലൂടെ രാജ്യത്തേക്ക് മടങ്ങിയെത്താനും അനുവദിക്കും. 

അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസങ്ങളുള്ള റെസിഡൻസി നിയമം ലംഘകർ, നിർദ്ദിഷ്ട കാലയളവിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിയമ വ്യവസ്ഥകൾ അനുസരിച്ച് റെസിഡൻസി നേടുന്നതിനുള്ള ആവശ്യകതകളുടെ ലഭ്യത നിർണയിക്കാൻ റെസിഡൻസി അഫയേഴ്സ് ഡയറക്ടറേറ്റ് ജനറലിന് അപേക്ഷിക്കണം. ​ഗ്രേസ് പിരീഡ് ഉപയോ​ഗിക്കാതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും നിയമപരമായ പിഴകൾ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 120,000 - 140,000ത്തോളം പ്രവാസികൾക്ക് ഈ തീരുമാനം ​ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related News