കുവൈത്തിലെ പച്ചക്കറി-പഴം വിപണിയെ റമദാൻ ബാധിച്ചില്ല; വില ന്യായമായ നിലയിൽ

  • 17/03/2024



കുവൈത്ത് സിറ്റി: സുലൈബിയയിലെ പച്ചക്കറി-പഴം വിപണിയെ വിശുദ്ധ റമദാൻ ബാധിച്ചില്ലെന്നും വില സ്ഥിരതയുണ്ടെന്നും സ്ഥിരീകരിച്ച് വില്‍പ്പനക്കാരും ഉപഭേക്താക്കളും. റമദാനിലെ ആദ്യ ദിനങ്ങളില്‍, പ്രത്യേകിച്ച് തക്കാളി, കുരുമുളക്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കാബേജ്, കാരറ്റ്, വഴുതന, മുന്തിരി, അത്തിപ്പഴം, പീച്ച്, സ്ട്രോബെറി തുടങ്ങിയവയുടെയെല്ലാം വില ന്യായമായ നിലയിലാണ്. മറ്റ് വിപണികളിൽ നിന്ന് വ്യത്യസ്തമായി ഈ ഇനങ്ങളെല്ലാം ഒരു ചെറിയ പെട്ടിക്ക് അര ദിനാറിൽ കവിയാത്ത വിലയിലും വലിയ പെട്ടിക്ക് ഒരു ദിനാറില്‍ കവിയാത്ത വിലയിലും ലഭ്യമാണ്. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും, ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉള്‍പ്പെടെ വളരെ ന്യായമായ വിലയിൽ ലഭ്യമായിരുന്നുവെന്ന് സ്വദേശികൾ അഭിപ്രായപ്പെട്ടു .

Related News