കുവൈത്തിന്‍റെ മൊത്തം കയറ്റുമതി 2023ൽ 25.9 ബില്യൺ ദിനാറില്‍ എത്തിയതായി കണക്കുകള്‍

  • 17/03/2024



കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷം കുവൈത്തിന്‍റെ മൊത്തം കയറ്റുമതി ഏകദേശം 25.9 ബില്യൺ ദിനാറില്‍ എത്തിയതായി കണക്കുകള്‍. അതേ കാലയളവിലെ മൊത്തം ഇറക്കുമതി 11 ബില്യൺ ദിനാറിലെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 14.8 ബില്യൺ ദിനാർ വ്യാപാര മിച്ചമാണ് കുവൈത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കുവൈത്തും ലോകമെമ്പാടുമുള്ള രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാര വിനിമയം ഏകദേശം 37 ബില്യൺ ദിനാർ ആയിരുന്നു.

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്ത് കയറ്റുമതിയുടെ ഭൂരിഭാഗവും എണ്ണയും അതിന്‍റെ പ്രാഥമിക ഡെറിവേറ്റീവുകളും ആയിരുന്നു. ഇത് മൊത്തം 23.9 ബില്യൺ ദിനാർ മുല്യം വരും.  മറ്റ് (എണ്ണ ഇതര) കയറ്റുമതിയുടെ മൂല്യം ഏകദേശം 1.1 ബില്യൺ ദിനാർ ആയിരുന്നു. ഇതിൽ പ്രാഥമികമായി റീ എക്സ്പോര്‍ട്ട് ചെയ്ത ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു. റീ എക്സ്പോര്‍ട്ട് ചെയ്ത ഉൽപ്പന്നങ്ങളുടെ മൂല്യം ഏകദേശം 350 മില്യണ്‍ ദിനാർ ആണ്.

Related News