കുവൈറ്റ് ഇന്റർനെറ്റ് ഇനി മിന്നൽ വേഗത്തിൽ

  • 17/03/2024

 

കുവൈത്ത് സിറ്റി: നിലവിൽ അഞ്ച് അന്താരാഷ്ട്ര കേബിളുകൾ വഴിയാണ് കുവൈത്ത് ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് സെക്ടർ മേധാവി അമർ ഹയാത്ത്. ഈ കേബിളുകൾ അന്തർദേശീയമായും പ്രാദേശികമായും ഇൻറർനെറ്റിനും ഡാറ്റ ചലനത്തിനുമുള്ള സാങ്കേതിക പ്രക്ഷേപണ മാധ്യമങ്ങളുടെ ഒരു സംവിധാനമാണ്. 

കൂടാതെ, കുവൈത്തിൽ മൂന്ന് പുതിയ കേബിളുകൾ കൂടെ കൊണ്ട് വന്ന് എണ്ണം എട്ടായി ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കുവൈത്തിനെ അന്താരാഷ്ട്ര ഇൻ്റർനെറ്റ് നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്ന രണ്ട് തരം കേബിളുകളുണ്ട്. ഒന്നാമത്തേത് മറൈൻ കേബിളുകളാണ്. അത് രണ്ട് കേബിളുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ രണ്ടാമത്തേത് ലാൻഡ് കേബിളകളാണ്. അതിലൂടെ രാജ്യത്തെ മൂന്ന് കേബിളുകൾ ഉപയോഗിച്ച് നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു.

മൂന്ന് ലാൻഡ് കേബിളുകളും സൗദി അറേബ്യയിലെ ഓപ്പറേറ്റർ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നുവൈസീബ് തുറമുഖത്തിലൂടെയും സാൽമി തുറമുഖത്തിലൂടെയും കടന്നുപോകുന്ന സൗദി ഇത്തിഹാദ് മൊബിലി കമ്പനിയുടെ കേബിളും ഇതിൽ ഉൾപ്പെടുന്നു; നുവൈസീബ് തുറമുഖം, സാൽമി തുറമുഖം എന്നിവയിലൂടെ കടന്നുപോകുന്ന സൗദി ടെലികോം കമ്പനി എസ്ടിസിയുടെ കേബിൾ; നുവൈസീബ് തുറമുഖത്തിലൂടെ കടന്നുപോകുന്ന ഗൾഫ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്ഷൻ അതോറിറ്റിയുടെ കേബിളും. സൗദി മൊബിലി എത്തിഹാദ് കേബിളിൻ്റെ മൊത്തം കപ്പാസിറ്റി 400 ജിഗാബൈറ്റ് ഉൾപ്പെടെ മൂന്ന് ലാൻഡ് കേബിളുകളുടെ ശേഷി സെക്കൻഡിൽ 3,830 ജിഗാബിറ്റ് ആണ്.

Related News