കുവൈറ്റ് പൊതുമാപ്പ്: ആദ്യ ദിനം എത്തിയത് 440 പേര്‍ മാത്രം, പിഴകൾ അടക്കാതെ രാജ്യം വിടാനാകില്ല

  • 18/03/2024

 


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുമാപ്പ് പ്രഖ്യാപനത്തോടുള്ള പ്രതികരണം താരതമ്യേന കുറവ്. ആദ്യ ദിനം 440 പേർ മാത്രമാണ് റെസിഡൻസ് അഫയേഴ്സ് വകുപ്പിൽ എത്തിയത്. റെസിഡൻസി നിയമലംഘകര്‍ക്ക് അവരുടെ രാജ്യത്തെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള അവസരം ഇന്നലെയാണ് ആരംഭിച്ചത്. ജൂണ്‍ 17 വരെയാണ് ആഭ്യന്തര മന്ത്രാലയം പ്രവാസികള്‍ക്ക് റെസിഡൻസി ശരിയാക്കുന്നകിനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഗ്രേസ് പിരീഡായ 2024 മാർച്ച് 17 മുതൽ 2024 ജൂൺ 17 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഉചിതമായ പിഴ അടയ്‌ക്കാനും അവരുടെ സ്റ്റാറ്റസിൽ മാറ്റം വരുത്താനും സാധിക്കും. 

അതേസമയം, പൊതുമാപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് പിഴ ഒഴിവാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗതാഗത ലംഘന പിഴ, ടെലിഫോൺ ബിൽ കുടിശ്ശിക തുടങ്ങിയ മറ്റേതെങ്കിലും പിഴകൾ രാജ്യം വിടുന്നതിന് മുമ്പ് ബാധകമാണെങ്കിൽ പ്രവാസി അടയ്ക്കണം. റെസിഡൻസി നിയമ ലംഘകർക്ക് യാത്രാ വിലക്ക് ഇല്ലെങ്കിൽ, സാധുവായ ടിക്കറ്റും യാത്രാ രേഖയും സഹിതം നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാം.

Related News