ശുവൈഖിലെ എട്ട് ഇറച്ചിക്കടകൾക്കെതിരെ നടപടിയുമായി വാണിജ്യ മന്ത്രാലയം

  • 18/03/2024


കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ എട്ട് ഇറച്ചിക്കടകൾക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു. മാംസം വിതരണക്കാരെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള മിന്നൽ പരിശോധന ക്യാമ്പയിനെ തുടർന്നാണ് നടപടികള്‍ വന്നിട്ടുള്ളത്. വാണിജ്യ വ്യവസായ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നതിന് നിരവധി ഇറച്ചി കടകളെ ലക്ഷ്യമിട്ടായിരുന്നു അപ്രതീക്ഷിത പരിശോധനയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചരക്കുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ പ്രതിബദ്ധതയാണ് ക്യാമ്പയിൻ അടിവരയിടുന്നത്. പ്രത്യേകിച്ചും വിശുദ്ധ മാസമായ റമദാൻ പോലുള്ള ഉയർന്ന ഡിമാൻഡുള്ള കാലഘട്ടങ്ങളിൽ നടത്തുന്ന നിയമലംഘനങ്ങള്‍ തടയുക എന്നതാണ് മന്ത്രാലയത്തിന്‍റെ ലക്ഷ്യം. കൃത്രിമമായി ഉയർത്തിയ വിലകളുടെ റിപ്പോർട്ടുകൾ അടക്കമുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

Related News