റമദാൻ മാസത്തിൽ ചാരിറ്റി തട്ടിപ്പുകളില്‍ വീഴരുത്; മുന്നറിയിപ്പ് നൽകി ഗള്‍ഫ് ബാങ്ക് കുവൈറ്റ്

  • 18/03/2024


കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെയും സമൂഹത്തിന്‍റെയും സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്നുണ്ടെന്ന് ഗൾഫ് ബാങ്ക്. ദിരായ ക്യാമ്പയിനിലെ സജീവമായ ഇടപെടൽ വഴി, ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും ലക്ഷ്യമിടുന്ന ഇലക്ട്രോണിക് കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് തുടർച്ചയായി അവബോധം നല്‍കുന്നുണ്ട്. ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് സംഭാവന അഭ്യർത്ഥിക്കുന്ന ലിങ്കുകളുടെ വിശ്വാസീയത പരിശോധിക്കുന്നതില്‍ ഉപഭേക്താക്കള്‍ പ്രാധാന്യം നൽകണമെന്ന് ഗൾഫ് ബാങ്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ അബ്‍ദുള്‍ മൊഹ്‌സെൻ അൽ നാസർ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആവശ്യമുള്ളവരെ പിന്തുണയ്ക്കാനുമുള്ള വ്യക്തികളുടെ താത്പര്യങ്ങള്‍ മുതലെടുത്ത് വിശുദ്ധ റമദാൻ മാസത്തിൽ വ്യാജ ലിങ്കുകളുടെ വർധനനവിനെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ ഉപയോഗിക്കുന്നതുമായി സാമ്യമുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് വെബ്‌സൈറ്റുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News