കുവൈറ്റ് ജനസംഖ്യ 4.86 മില്യണിലെത്തി

  • 18/03/2024


കുവൈത്ത് സിറ്റി: രാജ്യത്തെ മൊത്തം ജനസംഖ്യ 4,860,000 ആയതായി കണക്കുകള്‍. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 2023 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. 2022 അവസാനത്തോടെ 4,737,000 ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ 2.6 ശതമാനം വളർച്ചയാണ് വന്നിട്ടുള്ളത്. 2023 ൽ 122,700 പേരുടെ വര്‍ധനയാണ് വന്നത്.

അതേസമയം, കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 3,005,000 അല്ലെങ്കിൽ മൊത്തം ജനസംഖ്യയുടെ 61.8 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 32.3 ശതമാനമാണ് കുവൈത്തികൾ. കുവൈത്ത് ഇതര തൊഴിലാളികളുടെ ശതമാനം 75.6 ആണ്. 2022 അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023 ഡിസംബറിലെ കണക്കനുസരിച്ച് കുവൈത്തിലെ മൊത്തം തൊഴിലാളികളിൽ കുവൈത്തി തൊഴിലാളികളുടെ ശതമാനം 16.8 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 അവസാനത്തോടെ കുവൈത്തിലെ മൊത്തം തൊഴിലാളികളിൽ സ്ത്രീ തൊഴിലാളികളുടെ ശതമാനം 51.3 ശതമാനത്തിലെത്തിയിട്ടുമുണ്ട്.

Related News