വിശുദ്ധ റമദാൻ മാസത്തില്‍ കുവൈത്തിലെ സ്വര്‍ണ്ണ വില്‍പ്പന ഉയര്‍ന്നു

  • 18/03/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തില്‍ കുവൈത്തിലെ സ്വര്‍ണ്ണ വില്‍പ്പന ഉയര്‍ന്നു. പരമ്പരാഗത വസ്ത്രങ്ങളുടെ കഷ്ഖ പൂർത്തീകരിക്കുന്നതിനും, പ്രത്യേകിച്ച് ഗബ്കാ സമയത്തും സാധാരണ റമദാൻ അവസരങ്ങളിലും സ്വര്‍ണ വിൽപ്പന ഉയരാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുവൈത്തി സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് ശ്രദ്ധേയമായ പ്രാധാന്യം നൽകുന്നുണ്ട്. പ്രായമായ സ്ത്രീകൾ മാത്രമല്ല സ്വര്‍ണം വാങ്ങുന്നവെന്നുള്ളതും എടുത്തുപറയേണ്ടതാണ്. റമദാൻ ഫാഷനോടൊപ്പം സ്വർണ്ണം ധരിക്കുന്നത് സ്ത്രീകള്‍ ശീലമാക്കിയിട്ടുണ്ട്. ഇതാണ് വില്‍പ്പന ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Related News