കുവൈത്തിൽ വെള്ളിയാഴ്ചവരെ അസ്ഥിര കാലാവസ്ഥാ ; മുന്നറിയിപ്പ്

  • 18/03/2024

 

കുവൈത്ത് സിറ്റി: രാജ്യത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം കുവൈത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ  തുടങ്ങുന്ന മഴ ചൊവ്വാഴ്ച ഏറ്റവും ശക്തമായ നിലയിലെത്തും. ചൊവ്വാഴ്ച കാലാവസ്ഥ അസ്ഥിരമായിരിക്കും, ചില മധ്യ, തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ പ്രവചിക്കപ്പെടുന്നു. ജാഗ്രത പുലർത്തണമെന്നും കടൽ യാത്രയടക്കം മാറ്റിവയ്ക്കണമെന്നും അറിയിച്ചു.

ഇടിമിന്നലിനോടൊപ്പം ചില സമയങ്ങളിൽ ആലിപ്പഴം വീഴാനും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റ് സജീവമായതിനാൽ കടൽ തിരമാലകൾ ആറടിയിലധികം ഉയരാനും ചില പ്രദേശങ്ങളിൽ  ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ  അൽ ഖരാവി അറിയിച്ചു.

നാളെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു, വെള്ളിയാഴ്ച രാവിലെ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുവെ നേരിയതോ മിതമായതോ ആയ വ്രതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴ പെയ്യുന്ന സാഹചര്യത്തിൽ, മന്ത്രാലയത്തിൻ്റെ വിവിധ കമ്മ്യൂണിക്കേഷൻ സൈറ്റുകൾ, ഹോട്ട്‌ലൈൻ, അല്ലെങ്കിൽ പൊതുമരാമത്ത് മന്ത്രാലയത്തിൻ്റെ എമർജൻസി ആപ്ലിക്കേഷൻ എന്നിവയിലൂടെ ഈ സ്ഥലങ്ങൾ വേഗത്തിൽ ആശയവിനിമയം നടത്താനും റിപ്പോർട്ടുചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

Related News