ബാഗേജ് സ്റ്റോറേജ് സിസ്റ്റം; അമേരിക്കയിൽ നിന്ന് പേറ്റന്റ് നേടി കുവൈത്തി വിദ്യാർത്ഥികൾ

  • 19/03/2024



കുവൈത്ത് സിറ്റി: യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റൻ്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ നിന്ന് "ബാഗേജ് സ്റ്റോറേജ് സിസ്റ്റം" എന്ന പേരിൽ ഒരു പേറ്റൻ്റ് രജിസ്റ്റർ ചെയ്ത് കുവൈത്ത് യൂണിവേഴ്സിറ്റി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പെട്രോളിയത്തിലെ ഫാക്കൽറ്റി അംഗമായ ഡോ. അബ്ദുള്ള അൽ അസ്മിയുടെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പാണ് പേറ്റന്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബത്തൂൽ അബ്ദുൽ ഹമീദ് സാലിഹ്, ബുദൂർ ഫാലിഹ് അൽ മുതൈരി, ഫാത്തിമ മുബാറക് മുഹമ്മദ് എന്നീ വിദ്യാർത്ഥികൾക്കൊപ്പമാണ് അൽ അസ്മി പേറ്റന്റ് രജിസ്റ്റർ ചെയ്തത്. 

യാത്രയുടെ ബുദ്ധിമുട്ടുകൾക്ക് പരിഹരിക്കാനും സമയം ലാഭിച്ച് വിമാനത്താവളത്തിൽ നിന്ന് ബാഗുകൾ സ്വീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് സംഘം കണ്ടുപിടിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളിൽ ബാഗുകൾ എളുപ്പത്തിൽ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. എയർപോർട്ടിൽ ബാഗുകൾ സ്വീകരിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമാണ് സുരക്ഷിത ബാഗേജ് ക്ലെയിം സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related News