റമദാൻ പരിശോധന ക്യാമ്പയിൻ; 10 നിയമലംഘനങ്ങൾ കണ്ടെത്തി

  • 19/03/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസവുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള സൂപ്പർവൈസറി ടീം (ക്യാപിറ്റൽ ഗവർണറേറ്റ്) പരസ്യ ലിസ്റ്റുകളും സ്റ്റോറുകളും ലക്ഷ്യമിട്ട് വിപുലമായ പരിശോധന ക്യാമ്പയിൻ നടത്തി. പരസ്യങ്ങൾ പുതുക്കാതിരിക്കുക, അനധികൃത പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുക, അല്ലെങ്കിൽ ശരിയായ ലൈസൻസ് ഇല്ലാതെ പുതിയ പരസ്യങ്ങൾ ചേർക്കുക തുടങ്ങിയ 10 നിയമലംഘങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

കൂടാതെ, പൊതു ഇടങ്ങളുടെയും സ്‌ക്വയറുകളുടെയും അനധികൃത ഉപയോഗം, മുനിസിപ്പാലിറ്റി നൽകിയ ലൈസൻസുകൾ പാലിക്കാത്തത്, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തൊഴിലാളികളെ ജോലിക്കെടുക്കൽ എന്നിവയും ലംഘനങ്ങളിൽ ഉൾപ്പെടുന്നു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പൽ വകുപ്പുകൾ പതിവായി പരിശോധനാ ക്യാമ്പയിനുകൾ നടത്തുന്നുണ്ട്. ഷോപ്പ് ലൈസൻസുകളും പരസ്യങ്ങളും സൂക്ഷ്മമായി പരിശോധിക്കാനും നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കാനും സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പരിശോധനകൾ.

Related News