അൽ ഖുറൈനിൽ ​ഗാർഹിക തൊഴിലാളി ആത്മഹത്യ ചെയ്തു

  • 19/03/2024



കുവൈത്ത് സിറ്റി: അൽ ഖുറൈനിലെ സ്‌പോൺസറുടെ വീട്ടിൽ ​ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു. 41 വയസുള്ള തൊഴിലാളിയാണ് ആത്മഹത്യ ചെയ്തത്. ​ഗാർഹിക തൊഴിലാളി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചതായി ഒരു സ്ത്രീ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചയുടൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ​ഗാർഹിക തൊഴിലാളിയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് മാറ്റി. മുബാറക് അൽ-കബീർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Related News