കുവൈത്തിൽ അസ്ഥിരകാലാവസ്ഥാ; ജാഗ്രത പാലിക്കണമെന്ന് അഗ്നിശമനസേന

  • 19/03/2024



കുവൈറ്റ് സിറ്റി : രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സ് ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി എമർജൻസി നമ്പറായ 112-ൽ  ഫയർ ഡിപ്പാർട്ട്‌മെൻ്റ് - അഗ്നിശമന സേനയെ വിളിക്കാൻ മടിക്കരുത് എന്നും അറിയിച്ചു. 

“ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെയുള്ള ഇടിമിന്നളോടുകൂടിയ മഴയും, മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശുന്ന സജീവമായ കാറ്റും രാജ്യത്തെ ബാധിക്കും. പൊടി, ദൃശ്യപരത കുറയുന്നതിനും ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ ദൈർഘ്യം 15 മണിക്കൂറായി നിശ്ചയിച്ചു, ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് അർദ്ധരാത്രി അവസാനിക്കും.

Related News