അൽ സാൽമിയിൽ പരിശോധന; ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കം കടുത്ത നടപടികൾ

  • 19/03/2024



കുവൈത്ത് സിറ്റി: മന്ത്രിസഭയുടെ സംയുക്ത ത്രികക്ഷി സമിതി അൽ സാൽമി സ്റ്റേബിൾസിനെതിരെ ലഭിച്ച റിപ്പോർട്ടുകളും പരാതികളും കൈകാര്യം ചെയ്യാൻ തുടങ്ങി. അന്വേഷണങ്ങളുമായി ഭാ​ഗമായി നിയമം ലംഘിച്ച് ഒരു സ്റ്റേബിൾ പൂട്ടിച്ചിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് ഫാക്ടറിയായും മരപ്പണി കേന്ദ്രമായുമാണ് ഇത് പ്രവർത്തിച്ചിരുന്നത്. ലൈസൻസ് പിൻവലിക്കുന്നത് അടക്കമുള്ള നടപടികളാണ് സ്വീകിച്ചിട്ടുള്ളത്. ജഹ്‌റ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വിഭാഗവും ത്രികക്ഷി സമിതിയുമായി സഹകരിച്ച് എമർജൻസി ടീമും കഴിഞ്ഞ ദിവസമാണ് ആദ്യ പരിശോധന ക്യാമ്പയിൻ നടത്തിയത്. സ്റ്റേബിളുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് നിരവധി പൗരന്മാരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അൽ സാൽമി പ്രദേശത്ത് പരിശോധന നടത്തിയത്.

Related News