കനത്ത മഴ; കുവൈത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, എമർജൻസി ടീമിനെ നിയോ​ഗിച്ച് പൊതുമരാമത്ത് മന്ത്രാലയം

  • 19/03/2024



കുവൈത്ത് സിറ്റി: പുലർച്ചെ മുതൽ രാജ്യം കനത്ത മഴ്യ്ക്ക് സാക്ഷ്യം വഹിച്ചപ്പോൾ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചില സ്ക്വയറുകൾ, റോഡുകൾ, പ്രധാന തെരുവുകൾ എന്നിവിടങ്ങളിലാണ് വെള്ളപ്പെട്ടുണ്ടായത്. മഴക്കെടുതി നേരിടാൻ അതോറിറ്റികൾ സജ്ജമാണെന്ന് പൊതുമരാമത്ത് മന്ത്രി നൗറ അൽ മാഷാൻ പറഞ്ഞു. ഓപ്പറേഷൻ റൂമിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും മഴയെ നേരിടാൻ വേഗത്തിൽ നീങ്ങാനും അടിയന്തര സാഹചര്യത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനായി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വർക്ക് മന്ത്രാലയത്തിൻ്റെ എമർജൻസി ടീമുകളെ വിന്യസിക്കുകയും പമ്പുകളും ഉപകരണങ്ങളും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. മഴ സാഹചര്യത്തെ നേരിടാൻ ആഭ്യന്തര മന്ത്രാലവും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related News