കനത്ത മഴ: 17 അപകടങ്ങൾ കൈകാര്യം ചെയ്തതായി കുവൈറ്റ് ട്രാഫിക്ക് വിഭാ​ഗം

  • 20/03/2024



കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് ആൻ്റ് ഓപ്പറേഷൻസ് സെക്‌ടർ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചു. മന്ത്രാലയത്തിൻ്റെ കുടക്കീഴിലുള്ള വിവിധ വകുപ്പുകൾ ഏകോപിത ശ്രമങ്ങൾ നടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് ബോധവൽക്കരണ വകുപ്പിൻ്റെ വക്താവ് മേജർ അബ്ദുള്ള ബു അൽ ഹസൻ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസ്‌ക്യൂ പോലീസിൽ നിന്നുമുള്ള സംഘങ്ങൾ പട്രോളിംഗ് നടത്തി സജീവമായ നടപടികൾ സ്വീകരിച്ചു. സംയോജിത പരിശ്രമങ്ങളിലൂടെ 17 ചെറിയ ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. അപകട സ്ഥലങ്ങളിൽ ഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കിയതായി അൽ ഹസ്സൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, ജനറൽ ഫയർഫോഴ്‌സുമായുള്ള സഹകരണത്തിലൂ‌ടെ ജാബ്രിയ പ്രദേശത്ത് മരങ്ങൾ വീണതുമൂലമുണ്ടായ തടസം നീക്കാനും സഹായിച്ചു.

Related News