കുവൈത്തിലെ നിരവധി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി അറിയിപ്പ്

  • 20/03/2024



കുവൈത്ത് സിറ്റി: നിരവധി കുവൈത്തി വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പുതിയതും നൂതനവുമായ രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടതായി സൈബർ സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്‌ട്രോണിക് മീഡിയ യൂണിയനിലെ സൈബർ സുരക്ഷാ സമിതി തലവനുമായ മുഹമ്മദ് അൽ റാഷിദി അറിയിച്ചു. ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ വഴിയുള്ള സന്ദേശത്തിലൂടെയാണ് ഹാക്കിം​ഗ് ആരംഭിച്ചത്. താൻ ഒരു സന്ദേശവും അയച്ചിട്ടില്ലെന്നാണ് ഹാക്കിം​ഗിന് ഇരയായവർ പ്രതികരിക്കുന്നത്.

ഈ സന്ദേശങ്ങൾക്ക് ലഭിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷം വാട്സ്ആപ്പ് ആപ്ലിക്കേഷൻ്റെ സാങ്കേതിക വിഭാ​ഗത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരു അക്കൗണ്ട് ബന്ധപ്പെടുന്നു. വാട്ട്‌സ്ആപ്പിൽ നിന്ന് ഒരു കോഡ് അയയ്‌ക്കുമെന്നാണ് ഇവർ അറിയിക്കുക. അങ്ങനെ ചെയ്താൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെടില്ലെന്നും പറയും. ഇത് തട്ടിപ്പാണെന്ന് അൽ റാഷിദി മുന്നറിയിപ്പ് നൽകി. ഒരിക്കലും കോഡ് നൽകരുതെന്നും ഉടനടി ഹാക്ക് ചെയ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

Related News