ഗിർജിയൻ; നിർദ്ദേശങ്ങളുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

  • 21/03/2024

 

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം നടക്കാനിരിക്കുന്ന ഗിർജിയാനുള്ള തയാറെടുപ്പുമായി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയന്ത്രണത്തിൻ്റെയും പൊതു സുരക്ഷയുടെയും പ്രാധാന്യം ഉൾക്കൊണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ഏരിയകളിലും സ്ക്വയറുകളിലും ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

കൂടാതെ, ഈ പ്രദേശങ്ങളിൽ വാഹനങ്ങൾ, ബാൻഡുകൾ, ഫുഡ് ട്രക്കുകൾ എന്നിവ ഉപയോഗിക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു. കാരണം അത്തരം പ്രവർത്തനങ്ങൾ ഗതാഗതത്തെ തടസപ്പെടുത്തുകയും കുട്ടികൾക്ക് അപകടമുണ്ടാക്കുകയും ചെയ്യും. ​ഗാർഹിക തൊഴിലാളികളെ മാത്രം ആശ്രയിക്കാതെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് രക്ഷിതാക്കളോട് പ്രത്യേകം നിർദേശിച്ചിട്ടുള്ളത്. സുരക്ഷാ നിർദ്ദേശങ്ങളും ട്രാഫിക് നിർദ്ദേശങ്ങളും എല്ലാവരും പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News