കുവൈത്തി പൗരത്വം കബളിപ്പിച്ച് നേടിയ പ്രവാസി അറസ്റ്റിൽ

  • 23/03/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരത്വം കബളിപ്പിച്ച് നേടിയതിന് 12 വർഷം ശിക്ഷ വിധിച്ചിരുന്ന സിറിയക്കാരനെ കള്ളപ്പണവും വ്യാജരേഖയും ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പ് പിടികൂടി. അഞ്ചാം വയസ്സിൽ കുവൈത്തി പൗരനെന്ന പേരിൽ ഇയാളുടെ പിതാവ് സാമ്പത്തിക ലാഭത്തിന് വ്യാജമായി രജിസ്റ്റർ ചെയ്തതാണ് കുറ്റകൃത്യം. തുടർന്ന്, ഇയാൾ കുവൈത്ത് സൈന്യത്തിൽ ചേർന്നു. ഒരു സൗദി സ്ത്രീയെ വിവാഹം കഴിക്കുകയും രണ്ട് കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു. ഭാര്യ ഇപ്പോൾ സൗദിയിലാണ് താമസം. 25 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് ഇയാൾ വിരമിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനായി ഇയാളെ ജയിലിലേക്ക് മാറ്റി. അന്തരിച്ച കുവൈത്തി പൗരൻ്റെ പേര് ഉപയോഗിച്ചാണ് ഇയാൾ രജിസ്റ്റർ ചെയ്തിരുന്നത്.

Related News