ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദേശം

  • 23/03/2024


കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ വകുപ്പ് ജീവനക്കാരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സമഗ്രമായ പരിശോധന നടത്താൻ എല്ലാ വകുപ്പുകളോടും വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല അൽ ജോവാൻ നിർദ്ദേശം നൽകി. ഏകദേശം 23 വർഷത്തെ സർട്ടിഫിക്കേറ്റുകളാണ് പരിശോധിക്കുക. ഈ ഓഡിറ്റിൽ 2001 ജനുവരി 1 മുതൽ ജീവനക്കാർ നേടിയ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തണമെന്ന് മന്ത്രി വ്യക്തമാക്കി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത സമാഹരിച്ച് പരിശോധിച്ച് അവയുടെ സമഗ്രത ഉറപ്പാക്കി സിവിൽ സർവീസ് കമ്മീഷനിൽ സമർപ്പിക്കുക എന്നതാണ് ഈ നിർദ്ദേശത്തിൻ്റെ ലക്ഷ്യം.

Related News