വായു മലിനീകരണം; കുവൈത്ത് 11-ാം സ്ഥാനത്ത്

  • 25/03/2024


കുവൈത്ത് സിറ്റി: സ്വിസ് എയർ ക്വാളിറ്റി ഓർഗനൈസേഷൻ ഐക്യു എയർ പുറത്തുവിട്ട പട്ടികയിൽ കുവൈത്തിന് 11-ാം സ്ഥാനം. 134 രാജ്യങ്ങളെയും പ്രദേശങ്ങളെയും വായു മലിനീകരണം പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. ലോകത്തിലെ ഏറ്റവും മലിനമായ രാജ്യം ബം​ഗ്ലാദേശാണ്. അറബ് ലോകത്ത് കുവൈത്ത് നാലാം സ്ഥാനത്താണ്. ഇറാഖാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. എമിറേറ്റ്സ്, പിന്നീട് ഈജിപ്ത് എന്നിങ്ങനെയാണ് റാങ്കിം​ഗ്. 

ഓസ്‌ട്രേലിയ, എസ്റ്റോണിയ, ഫിൻലാൻഡ്, ഗ്രനാഡ, ഐസ്‌ലാൻഡ്, മൗറീഷ്യസ്, ന്യൂസിലാൻഡ് എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ മാത്രമാണ് വായു മലിനീകരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത്. അതേസമയം, ആഗോള തലസ്ഥാനങ്ങളുടെ പട്ടികയിൽ വായു മലിനീകരണം നേരിടുന്ന ലോക തലസ്ഥാനങ്ങളിൽ കുവൈത്ത് സിറ്റി 13-ാം സ്ഥാനത്താണ്. അതേസമയം ബാഗ്ദാദിനും കെയ്‌റോയ്ക്കും ശേഷം അറബ് ലോകത്ത് കുവൈത്ത് സിറ്റി മൂന്നാം സ്ഥാനത്താണ്.

Related News