കുവൈറ്റ് പൊതുമാപ്പ്; റെസിഡൻസി സ്റ്റാറ്റസ് വൈകുന്നേരവും ശരിയാക്കാം

  • 25/03/2024



കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകൾ സന്ദർശിച്ച് റെസിഡൻസി സ്റ്റാറ്റസ് ശരിയാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി ആഭ്യന്തര മന്ത്രാലയം വൈകുന്നേരം സംവിധാനമൊരുക്കി. വിശുദ്ധ റമദാൻ മാസത്തിൽ ഉച്ചയ്ക്ക് 2:00 മുതൽ 5:00 വരെയാണ് സായാഹ്ന പ്രവൃത്തി സമയം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമലംഘകർക്ക് പിഴയടച്ചും റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് അല്ലെങ്കിൽ ജുഡീഷ്യൽ തടസങ്ങൾ പരിഹരിച്ചും അവരുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. മാർച്ച് 17 മുതൽ ജൂൺ 17 വരെയുള്ള കാലയളവിൽ റെസിഡൻസി നിയമലംഘകർക്ക് ആവശ്യമായ പിഴ അടച്ച് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു

Related News