ബയോമെട്രിക് ഫിംഗർപ്രിൻ്റ് ഡാറ്റാബേസ് ലക്ഷ്യമിടുന്നത് എന്ത് ?, കാരണം അറിയാം

  • 25/03/2024



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം ആരംഭിച്ച സമഗ്രമായ ബയോമെട്രിക് ഫിംഗർപ്രിൻ്റ് ഡാറ്റാബേസ് ലക്ഷ്യമിടുന്നത് ആഗോളതലത്തിൽ സുരക്ഷാ സഹകരണം ശക്തമാക്കാൻ. ഇൻ്റർപോളുമായും അറബ് രാഷ്ട്രങ്ങളുമായും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായും ബന്ധം വളർത്തിയെടുക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതോ നിയമപരമായ കാര്യങ്ങളിൽ ഉൾപ്പെട്ടതോ ആയ വ്യക്തികളെ തിരിച്ചറിയാൻ ഈ ഡാറ്റാബേസ് സഹായിക്കും. 

അതേസമയം വ്യക്തികൾ അവരുടെ പാസ്‌പോർട്ടിലെ ഡാറ്റയിൽ മാറ്റം വരുത്തി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ കുറയുകയും ചെയ്യും. ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂൺ ഒന്നിന് അവസാനിക്കും. പൗരന്മാരെയും താമസക്കാരെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നത് ഈ സമയം വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിരലടയാള പരിശോധനയ്ക്ക് വിധേയരാകേണ്ട എല്ലാ വ്യക്തികളും അതിനായി സജീവമായ നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു.

Related News