ഉംറ നിർവഹിക്കാൻ യാത്രക്കാരുടെ വൻ തിരക്ക്; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

  • 25/03/2024

 

കുവൈത്ത് സിറ്റി: വിശുദ്ധ റമദാനിലെ ആദ്യ 10 ദിവസങ്ങളിൽ ഉംറ നിർവഹിക്കാൻ പുണ്യഭൂമിയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായി. ഇതോടെ ടിക്കറ്റ് നിരക്ക് 300 കുവൈത്തി ദിനാർ ആയി ഉയർന്നിട്ടുണ്ട്. അതേസമയം, റമദാനിലെ അവസാന 10 ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 700 കുവൈത്തി ദിനാർ ആയി ഉയരുമെന്ന് ട്രാവൽ ഏജൻസികളിലെ ജീവനക്കാർ പറഞ്ഞു. ജിദ്ദ, തായിഫ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം പ്രതിദിനം 25 ആയി ഉയർത്തിയിട്ടുണ്ട്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉംറ ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ഡിമാൻഡ് 30 ശതമാനം വർധിച്ചതായി വൃത്തങ്ങൾ പറഞ്ഞു. പുണ്യമാസത്തിലെ ആദ്യ 10 ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് സാധാരണ ദിവസങ്ങളിൽ 150 മുതൽ 250 കുവൈത്തി ദിനാർ വരെ ആയിരുന്നെന്നും ആഴ്ചാവസാനം 300 കുവൈത്തി ദിനാറിൽ എത്തിയെന്നും വൃത്തങ്ങൾ വ്യക്തമാക്കി. റമദാനിലെ അവസാന 10 ദിവസങ്ങളിൽ വില ഇരട്ടിയാക്കുമെന്ന് ടൂറിസം, ട്രാവൽ മേഖലയിലെ നിരവധി ജീവനക്കാർ അറിയിച്ചു.

Related News