ഈദുൽ ഫിത്തർ കാലയളവിൽ പ്രതീക്ഷിക്കുന്നത് 273,000 യാത്രക്കാരെയെന്ന് സിവിൽ ഏവിയേഷൻ

  • 25/03/2024

 


കുവൈത്ത് സിറ്റി: ഈദുൽ ഫിത്തർ കാലയളവിൽ കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് 273,000 യാത്രക്കാരെ ആണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. ഈ സമയം കുവൈത്ത് വിമാനത്താവളം വഴി 2,037 വിമാനങ്ങൾ സർവീസ് നടത്തും. ദുബായ്, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടാകുകയെന്നാണ് കരുതുന്നതെന്ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ വക്താവ് അബ്‍ദുള്ള അൽ രാജ്ഹി പറഞ്ഞു. 

യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനും എല്ലാ സഹായങ്ങളും സൗകര്യങ്ങളും നൽകുന്നതിനും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും തയാറായി കഴിഞ്ഞു. അതേസമയം, ഇന്ത്യൻ കമ്പനിയായ അക്കേഷ്യയും ഇറ്റാലിയൻ എയർലൈൻസും ഉൾപ്പെടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന പുതിയ എയർലൈനുകളുടെ സേവനം അടുത്ത വേനൽക്കാലത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News