കുവൈത്തിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി റെസിഡൻഷ്യൽ സിറ്റി വരുന്നു

  • 26/03/2024


കുവൈത്ത് സിറ്റി: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായുള്ള ആദ്യത്തെ സംയോജിത റെസിഡൻഷ്യൽ സിറ്റി പദ്ധതിയുമായി കുവൈത്ത് മുന്നോട്ട്. റെസിഡൻഷ്യൽ സിറ്റി പദ്ധതിക്കായുള്ള സ്ഥലം നിക്ഷേപക കമ്പനിക്ക് ഔദ്യോഗികമായി കൈമാറിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 3,000 തൊഴിലാളികളെ ഉൾക്കൊള്ളാൻ 40,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൈറ്റ് സബാനിലാണ് നൽകിയിട്ടുള്ളത്. 

എല്ലാ നിലകളിലും കിടപ്പുമുറികൾ, അടുക്കള, കുളിമുറി, സ്വീകരണമുറികൾ തുടങ്ങിയ സൗകര്യങ്ങളുള്ള 16 പാർപ്പിട സമുച്ചയങ്ങൾ ഇവിടെ ഉണ്ടാകും. റെസ്റ്റോറൻ്റുകൾ, കഫേകൾ, കടകൾ എന്നിവ അടങ്ങുന്ന രണ്ട് വാണിജ്യ സമുച്ചയങ്ങളും അഡ്മിനിസ്‌ട്രേറ്റീവ്, സർക്കാർ കെട്ടിടങ്ങളും പോലീസ് സ്റ്റേഷൻ, മസ്ജിദ് തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഒന്നര വർഷത്തിനകം പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന വ്യവസ്ഥയിലാണ് മുനസിപ്പാലിറ്റി കരാർ ഒപ്പിട്ടിരിക്കുന്നത്.

Related News