കുവൈത്തിൽ മൂന്ന് മാസത്തേക്ക് കാർട്ടൺ വേസ്റ്റിന്റെ കയറ്റുമതിക്ക് നിരോധനം, കാരണം അറിയാം

  • 26/03/2024


കുവൈത്ത് സിറ്റി: മൂന്ന് മാസത്തേക്ക് കാർട്ടൺ വേസ്റ്റിന്റെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രിയും പൊതു വ്യവസായ അതോറിറ്റി ചെയർമാനുമായ അബ്ദുള്ള അൽ ജ്വോൻ അറിയിച്ചു. കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്ന പദ്ധതി പ്രകാരമാണ് മന്ത്രിയുടെ തീരുമാനം. കുവൈത്തിലെ ഫാക്ടറികൾക്കുള്ള അടിസ്ഥാന വസ്തുവാണ് കാർട്ടൺ. പ്രാദേശിക വിപണിയിൽ ചില ഉൽപ്പന്നങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നു. പ്രാദേശിക ഫാക്ടറികൾക്ക് പ്രതിമാസം 30,000 ടൺ വരെ കാർട്ടൺ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വേസ്റ്റുകൾ പുനരുപയോഗിക്കാതെ ഫാക്ടറികൾക്ക് ആവശ്യത്തിന് കാർട്ടണുകൾ ലഭ്യമാക്കാൻ സാധിക്കില്ലെന്നും അൽ ജ്വോൻ പറഞ്ഞു.

Related News