റമദാൻ ധനസമാഹരണത്തിന് അജ്ഞാതർ സ്ഥാപിച്ച 4 കിയോസ്കുകൾ പിടിച്ചെടുത്തു

  • 26/03/2024



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ധനസമാഹരണത്തിൻ്റെ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി സാമൂഹികകാര്യ മന്ത്രാലയം രൂപീകരിച്ച ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ പരിശോധനകൾ തുടരുന്നു. വിശ്വാസികളിൽ നിന്നും പള്ളിയിൽ പോകുന്നവരിൽ നിന്നും പണം ശേഖരിക്കാൻ അജ്ഞാതർ സ്ഥാപിച്ച 4 കിയോസ്കുകൾ പിടിച്ചെടുത്തു. നിയമലംഘനം സംബന്ധിച്ച് ആവശ്യമായ നടപടികൾ മന്ത്രാലയം ഉടൻ സ്വീകരിച്ചു.

ഇത്തരം കാര്യങ്ങൾ രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെയും ആവശ്യകതകളുടെയും ഗുരുതരമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്നത്. പള്ളികളിൽ പണം ശേഖരിക്കുന്നത് ബാങ്ക് വഴിയോ അല്ലെങ്കിൽ കെ നെറ്റ് സേവത്തിലൂടെ മാത്രമാണ്. സംഭാവന നൽകുന്നതിന് മുമ്പ് ഈ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൻ്റെ ലൈസൻസും അംഗീകാരവും ഉണ്ടെന്ന് വിശ്വാസികൾ ഉറപ്പാക്കണമെന്നും അഫയേഴ്സ് മന്ത്രാലയം നിർദേശം നൽകി.

Related News