കുവൈത്തിലെ പൊതുമേഖലയിലെ പൗരന്മാരുടെ ശരാശരി ശമ്പളം പുറത്തുവിട്ട് PACI

  • 26/03/2024


കുവൈത്ത് സിറ്റി: പൊതുമേഖലയിലെ കുവൈത്തി തൊഴിലാളികളുടെ എണ്ണം 397,600 അല്ലെങ്കിൽ മൊത്തം തൊഴിലാളികളുടെ 84.6 ശതമാനത്തിൽ എത്തിയതായി കണക്കുകൾ. പൊതുമേഖലയിലെ ഒരു പൗരൻ്റെ ശരാശരി ശമ്പളം പുരുഷന്മാർക്ക് 1,952 KD, സ്ത്രീകൾക്ക് ഏകദേശം 1,364 KD, രണ്ടുപേർക്കും ഏകദേശം 1,600 KD എന്നിങ്ങനെയാണ്.. 2023 ഡിസംബർ 31 വരെ കണക്കുകൾ PACI ആണ് പുറത്ത് വിട്ടിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയുടെ കണക്കനുസരിച്ച്, 2023 സെപ്റ്റംബർ 30 വരെ ഇത് 84.1 ശതമാനം ആയിരുന്നു. 1992ൽ പൊതുമേഖലയിലെ കുവൈത്തി തൊഴിലാളികളുടെ എണ്ണം ഏകദേശം 103,000 ആയിരുന്നു. 

അതേസമയം, ലോകബാങ്ക് കണക്കുകൾ പ്രകാരം അക്കാലത്തെ തൊഴിലില്ലായ്മ നിരക്ക് 20-40 ശതമാനം വരെയാണ്. ദേശീയ പൊതുമേഖലാ തൊഴിലവസരങ്ങൾ 30 വർഷത്തിനിടെ ഏകദേശം നാലിരട്ടി വർധിച്ചു. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമായി കുറയുകയും ചെയ്തു. നാല് വർഷത്തിനുള്ളിൽ തൊഴിൽ വിപണിയിൽ ചേരുന്ന 100,000 പുരുഷന്മാരും സ്ത്രീകളും കൂടെ ചേരും. അവരിൽ ഭൂരിഭാഗവും ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ബിരുദം നേടിയവരാണ്.

Related News