ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച് അധികൃതർ; നിയമലംഘനങ്ങൾക്കെതിരെ നടപടി

  • 05/04/2024


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച് അധികൃതർ. ചാരിറ്റി പ്രവർത്തനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ഫീൽഡ് ടീമുകൾ 452 പള്ളികളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തി. കൂടാതെ, ചാരിറ്റബിൾ സൊസൈറ്റികളുടെ ആസ്ഥാനത്ത് 79 സന്ദർശനങ്ങളും നടത്തിയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. 31 സംഭാവന ശേഖരണ കിയോസ്‌കുകൾ നിരീക്ഷിച്ചു. 

21 സ്റ്റാളുകളിൽ നിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്യുകയും 22 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ഫാസ്റ്റ് മീൽസിനായി സംഭാവന ചോദിച്ച ഒരു റെസ്റ്റോറൻ്റിനെതിരെയും സോഷ്യൽ മീഡിയയിലൂടെ അത് ചെയ്ത ഒരു വാണിജ്യ കമ്പനിക്കെതിരെയും നടപടിയും സ്വീകരിച്ചു. ഈ ലംഘനങ്ങളെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തെ വിവരം അറിയിക്കുയും ചെയ്തു. നിയന്ത്രണങ്ങൾ പാലിക്കാത്ത 99 പരസ്യങ്ങൾ കണ്ടെത്തുകയും അത്തരം ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ചാരിറ്റി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

Related News