വേനൽക്കാല വൈദ്യുതി തകരാർ ഒഴിവാക്കാൻ പദ്ധതിയുമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 05/04/2024


കുവൈത്ത് സിറ്റി: വേനൽക്കാല വൈദ്യുതി തകരാർ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ച് വൈദ്യുതി മന്ത്രാലയം. 2023 ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് 30 വരെ 1,071 വൈദ്യുതി മുടക്കങ്ങൾ ഉണ്ടായെന്നാണ് കണക്കുകൾ. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം  പീക്ക് ലോഡ് കുറയുന്നത് വരെ ഇത് അതിവേ​ഗം കൈകാര്യം ചെയ്തു. ഇത്തരം തകരാറുകൾ ആവർത്തിക്കാതിരിക്കാൻ 10 പ്രധാന മാർ​ഗങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ പദ്ധതിയാണ് മന്ത്രാലയം ആവിഷ്കരിക്കുന്നത്.

ഏകീകൃത കോൾ സെൻ്റർ നമ്പറായ 152 വഴി തടസം നേരിടുന്ന പരാതികൾ ലഭിച്ചാൽ, മന്ത്രാലയം അവ ഗവർണറേറ്റുകളിലുടനീളമുള്ള എമർജൻസി സെൻ്ററുകളിലേക്ക് വേഗത്തിൽ അയയ്ക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക ടീമുകൾ, ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് കോൺട്രാക്ടർ ടീമുകളുമായി ഏകോപിപ്പിക്കും. തകരാറുകൾ പരിഹരിക്കുന്നത് വരെ ആവശ്യമെങ്കിൽ താൽക്കാലിക ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ ഉപയോ​ഗപ്പെടുത്തുമെന്നും വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News