ഭക്ഷ്യവസ്തുക്കളുടെ പാഴാക്കൽ; ആഗോളതലത്തിൽ കുവൈത്ത് 20-ാം സ്ഥാനത്താണ്

  • 05/04/2024


കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലും അമിത ഉപയോ​ഗവും വിശുദ്ധ റമദാൻ മാസത്തിൽ കൂടുതൽ വഷളാകുന്നു. അപകടകരമായ അവസ്ഥയിലേക്കാണ് ഈ പ്രതിഭാസം നീങ്ങുന്നതെന്നാണ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു . ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്ന ആചാരങ്ങൾ, അവസരങ്ങൾ, ഒത്തുചേരലുകൾ എന്നിവയുണ്ടാകുമ്പോഴാണ് കൂടുതൽ ഭക്ഷണം പാഴായി പോകുന്നത്. ഭക്ഷ്യ പാഴാക്കലിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ 20-ാം സ്ഥാനത്താണ് കുവൈത്ത് ഉള്ളത്.

പ്രതിവർഷം രാജ്യത്ത് ഏകദേശം അര ദശലക്ഷം ടൺ ഭക്ഷണം പാഴാക്കപ്പെടുന്നു എന്നാണ് കണക്ക്. ഇഫ്താർ അല്ലെങ്കിൽ ഗബ്ഖ സമ്മേളനങ്ങൾ പോലുള്ള നിരവധി സാമൂഹിക ഒത്തുചേരലുകളും റമദാൻ മാസത്തിൽ നടക്കും. അവ പലപ്പോഴും അതിരുകടന്ന തരത്തിൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നുണ്ട്. മധുരപലഹാരങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷണങ്ങൾ ഈ മേശകളിൽ വിളമ്പുന്നുണ്ട്. അവയിൽ മിക്കതും ആരും കഴിക്കാതെ തന്നെ പാഴാക്കപ്പെടുകയാണ് എന്നാണ് മുന്നറിയിപ്പ്.

Related News