കുവൈറ്റ് വാണിജ്യ മന്ത്രാലയ സേവനങ്ങൾ ​ഗൂ​ഗിൾ ക്ലൗ‍ഡിലേക്ക്

  • 05/04/2024


കുവൈത്ത് സിറ്റി: ചില സേവനങ്ങൾ ഗൂഗിൾ ക്ലൗഡിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. റിയൽ എസ്റ്റേറ്റ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ടതും ഇ-സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമായി നിയുക്ത ഇലക്ട്രോണിക് പോർട്ടലുകൾ മന്ത്രാലയം നീക്കിയിട്ടുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിംഗ് നൽകുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംയോജിത ഇലക്ട്രോണിക് സേവനങ്ങൾ നൽകാൻ അനുവദിക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ.

ഗൂഗിൾ ക്ലൗഡിലേക്ക് നിരവധി സേവനങ്ങളും പോർട്ടലുകളും കൈമാറുന്നതിന് സമാനമായ നടപടികളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിലൂടെ പൗരന്മാർക്കും ബിസിനസ്സ് ഉടമകൾക്കും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാകും. ​ഗൂ​ഗിൾ ക്ലൗഡ് നൽകുന്ന നൂതന ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളിലൂടെ പൗരന്മാരുടെയും കമ്പനികളുടെയും ഡാറ്റയുടെ സുരക്ഷയും പരിരക്ഷയും വർധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ക്ലൗഡ് കമ്പ്യൂട്ടിംഗ് ഡാറ്റയുടെ അധിക പരിരക്ഷയും എൻക്രിപ്‌ഷനും നൽകുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Related News