30 പേരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി

  • 05/04/2024


കുവൈത്ത് സിറ്റി: സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 30 പേരുടെ പൗരത്വം കുവൈത്ത് റദ്ദാക്കി. കുവൈത്ത് പൗരത്വ നിയമവും അതിലെ ഭേദഗതികളും സംബന്ധിച്ച് 1959 ലെ അമീരി ഡിക്രി നമ്പർ 15 ലെ ആർട്ടിക്കിൾ ഒന്ന് പ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. 231 പൗരത്വ ഫയലുകളിൽ പരിശോധനയും സൂക്ഷ്മപരിശോധനയും നടക്കുകയാണ്. ഈ ഫയലുകൾ വിലയിരുത്തുന്നതിനും വ്യാജരേഖകളെക്കുറിച്ച് റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും പൗരത്വത്തിനുള്ള സുപ്രീം കമ്മിറ്റി നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News