റമദാന്‍റെ 27ആം രാവിൽ പുണ്യം തേടി വിശ്വാസികൾ; ഗ്രാൻഡ് മോസ്ക്കില്‍ എത്തിയത് ആയിരക്കണക്കിന് പേർ

  • 06/04/2024


കുവൈത്ത് സിറ്റി: റമദാനിലെ ഏറ്റവും ശ്രേഷ്ഠത കല്‍പ്പിക്കുന്ന രാവുകളിലൊന്നായ 27ആം രാവിൽ പുണ്യം തേടി പള്ളികളിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രസിദ്ധമായ ഗ്രാൻഡ് മോസ്ക്കില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ആരാധനാ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തി. 

എൻഡോവ്‌മെൻ്റ് ആൻ്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ഗ്രാൻഡ് മോസ്‌ക്കിൻ്റെ അഡ്മിനിസ്ട്രേഷൻ എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും വീൽചെയറുകൾ, വിവിധ പാനീയങ്ങൾ, പള്ളിയുടെ ഇടനാഴികളിലും അങ്കണങ്ങളിലും സംയോജിത ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഗതാഗതം ക്രമീകരിക്കൽ, പാർക്കിംഗ് അടക്കം എല്ലാ സജ്ജീകരണങ്ങളും വിശ്വാസികള്‍ക്കായി ഗ്രാൻഡ് മോസ്ക്കിൽ ഒരുക്കി.

Related News