കുവൈറ്റ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിച്ച് അമീർ

  • 06/04/2024


കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിലെ വിജയികളെ അഭിനന്ദിച്ച് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. രാജ്യത്തിന്‍റെ പുരോഗതി, വികസനം, സമൃദ്ധി എന്നിവയ്ക്കായി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അമീര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു. 2024 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച മന്ത്രിമാർക്കും ഏജൻസികളുടെ മേധാവികൾക്കും അമീര്‍ നന്ദി അറിയിച്ചു. 11 പുതിമുഖങ്ങളും ഒരു വനിതയും കുവൈത്തിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. യോഗ്യരായ മൊത്തം വോട്ടർമാരുടെ 58.36 ശതമാനം പേർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.

Related News