ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 11 പുതുമുഖങ്ങളും ഒരു വനിതയും

  • 06/04/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 11 പുതുമുഖങ്ങളും ഒരു വനിതയും. യോഗ്യരായ മൊത്തം വോട്ടർമാരുടെ 58.36 ശതമാനം പേർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവരെയും അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അഭിനന്ദിച്ചു. രാജ്യത്തിന്‍റെ പുരോഗതി, വികസനം, സമൃദ്ധി എന്നിവയ്ക്കായി എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അമീര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു. 2024 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച മന്ത്രിമാർക്കും സംസ്ഥാന ഏജൻസികളുടെ മേധാവികൾക്കും അമീര്‍ നന്ദി അറിയിച്ചു.

Related News