കുവൈത്തിൽ പൊതു സ്ഥാപനങ്ങളിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ

  • 07/04/2024



കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയം പോലുള്ള പൊതു സ്ഥാപനങ്ങളിൽ സംഭാവനകൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മത്റൂക്ക് അൽ മുതൈരി. സംഭാവനകളും ക്യാഷ് ഗ്രാൻ്റുകളും സാക്ഷ്യപ്പെടുത്തിയ ചെക്ക് അല്ലെങ്കിൽ ഓട്ടോമാറ്റിക് പേയ്മെൻ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. മറ്റ് മാർഗങ്ങൾ അനുവദിക്കില്ല.‌
‌‌
സർക്കുലറിൽ പറഞ്ഞിരിക്കുന്ന ഡാറ്റയും രേഖകളും പൂർത്തീകരിച്ചതിന് ശേഷം സംഭാവനകളും മറ്റും സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെയോ അദ്ദേഹത്തിൻ്റെ അംഗീകൃത പ്രതിനിധിയുടെയോ പ്രാഥമിക അനുമതിക്ക് ശേഷം ധനമന്ത്രാലയത്തിൻ്റെ അംഗീകാരം നേടണം. കൂടാതെ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ സംഭാവനയിൽ ഉൾപ്പെടുന്നില്ല. 

ഒപ്പം കോൺട്രാക്ടർമാരിൽ നിന്നോ സ്വകാര്യ കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ധനപരമായ പ്രോജക്ടുകളിലേക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ പണമോ സംഭാവനകളോ അഭ്യർത്ഥിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. ഇങ്ങനെ 17 ഇന നിർ‌ദേശങ്ങളാണ് സംഭാവനകൾ സ്വീകരിക്കുന്നതിന് കൊണ്ട് വന്നിട്ടുള്ളത്.

Related News