അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

  • 07/04/2024


കുവൈത്ത് സിറ്റി: അടുത്ത ബുധനാഴ്ച രാവിലെയും വൈകുന്നേരവും ആകാശത്ത് ഒരു കൂട്ടം ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷിയാകാൻ കുവൈത്ത്. അടുത്ത ബുധനാഴ്ച ചൊവ്വയും (ചുവന്ന ഗ്രഹം) ശനിയും (സൗരയൂഥത്തിലെ മുത്ത്) തമ്മിലുള്ള ഒരു സംയോജനത്തിന് സാക്ഷ്യം വഹിക്കും. സൂര്യോദയത്തിന് മുമ്പ് അതിരാവിലെ നഗ്നനേത്രങ്ങൾ കൊണ്ട് അവ കാണാൻ കഴിയും. അന്നേ ദിവസം വൈകുന്നേരം, ചന്ദ്രൻ വ്യാഴം (സൗരയൂഥത്തിലെ ഭീമൻ) ഗ്രഹവുമായി സംയോജിക്കുന്നതും കാണപ്പെടും. സൂര്യാസ്തമയത്തിനും രാത്രിയുടെ ആരംഭത്തിനും തൊട്ടുപിന്നാലെ ആകാശത്ത് ഈ പ്രതിഭാസം ദൃശ്യമാവുകയെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ചന്ദ്രൻ്റെയും ഗ്രഹങ്ങളുടെയും ഒരു കൂട്ടം കൂടിച്ചേരലുകൾക്ക് ഏപ്രിൽ സാക്ഷ്യം വഹിക്കുക.

Related News