കൂട്ട അവധിയെടുത്ത് മന്ത്രാലയ ജീവനക്കാർ; നടപടി

  • 08/04/2024


കുവൈത്ത് സിറ്റി: പതിവുപോലെ, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിലുള്ള പ്രവർത്തി ദിവസം സർക്കാർ ജീവനക്കാർ കൂട്ട അവധിയെടുത്തത് മന്ത്രാലയങ്ങളുടെ പ്രവർത്തനത്തെയടക്കം ബാധിച്ചു. ഹാജർ നിരക്കിൽ വലിയ കുറവാണ് ഇന്നലെ മന്ത്രാലയ ഓഫീസുകളിലുൾപ്പെടെ ഉണ്ടായത്. ഈദ് അൽ ഫിത്തർ അവധി ആരംഭിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ഇങ്ങനെ ഹാജർ നിരക്കിൽ വലിയ കുറവ് വരുന്നത് ഇപ്പോൾ പതിവ് രീതി ആയിരിക്കുകയാണ്.

മിക്ക സർക്കാർ ഏജൻസികളിലും ഹാജരായവരുടെ നിരക്ക് 51 ശതമാനത്തിൽ കവിഞ്ഞില്ല. ഈ രണ്ട് ദിവസങ്ങളിൽ (ഞായർ, തിങ്കൾ) ഒഴികഴിവില്ലാതെ ആരെങ്കിലും ഹാജരായില്ലെങ്കിൽ ജീവനക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിയമപരമായ നടപടികൾക്ക് റഫർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ഫിം​ഗർപ്രിന്റ് പരിശോധിച്ച് ജോലിക്ക് കയറിയ സമയവും ജോലി കഴിഞ്ഞ് ഇറങ്ങിയ സമയവും നോക്കി നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

Related News