ഐഎസിൽ ചേർന്ന പ്രായപൂർത്തിയാകാത്ത 12 പേരെ കുവൈത്തിൽ പിടികൂടി

  • 09/04/2024


കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനയായ ഐഎസിൽ ചേർന്ന പ്രായപൂർത്തിയാകാത്ത 12 പേരെ പബ്ലിക് പ്രോസിക്യൂഷൻ സ്റ്റേറ്റ് സെക്യൂരിറ്റിയിലേക്ക് റഫർ ചെയ്തു. ഐഎസിൽ ചേരുകയും മറ്റുള്ളവരെ അതിൽ ചേരാനും അതിൻ്റെ ആശയങ്ങൾ സ്വീകരിക്കാനും പ്രേരിപ്പിച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടുത്തിടെ അറസ്റ്റിലായ തീവ്രവാദ സെല്ലുകളിലെ അംഗങ്ങളുമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്.

സോഷ്യൽ മീഡിയയിലെ ക്ലിപ്പുകളിലൂടെയും ബ്ലോഗ് പോസ്റ്റുകളിലൂടെയും ഈ കൗമാരക്കാർ തീവ്രവാദ ഗ്രൂപ്പായ ഐഎസിനുള്ള പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്താൻ സമപ്രായക്കാരെ പ്രേരിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ വിചാരണ നേരിടുന്ന തീവ്രവാദ കേന്ദ്രങ്ങളിലെ പ്രതികളിൽ ചിലർ ഈ പ്രായപൂർത്തിയാകാത്തവരുമായി ആശയവിനിമയം നടത്തുന്നതായും കണ്ടെത്തിയിരുന്നു.

Related News