ആൾമാറാട്ടം നടത്തി കബളിപ്പിച്ചു; ക്ലിപ്പുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, കുവൈത്തിൽ പ്രതിക്ക് ജീവപര്യന്തം

  • 09/04/2024


കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാമിലൂടെ ആൾമാറാട്ടം നടത്തുകയും സ്ത്രീയെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ കാസേഷൻ കോടതി ശരിവച്ചു. സ്ത്രീയിൽ നിന്ന് വജ്രമോതിരവും 20,000 കുവൈത്തി ദിനാറിൽ കൂടുതൽ പണവും ഇയാൾ തട്ടിയെടുത്തിരുന്നു. കൂടാതെ, ചില ക്ലിപ്പുകൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭരണകുടുംബത്തിലെ അംഗമായി ആൾമാറാട്ടം നടത്തിയാണ് വിവാഹം കഴിക്കാമെന്ന് വാ​ഗ്ദാനം നൽകിയ പ്രതി കബളിപ്പിച്ചതെന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത്.

Related News