ജഹ്‌റ ആശുപത്രിയിൽ പ്രവാസി ഡോക്ടറെ മർദ്ദിച്ചതായി പരാതി

  • 09/04/2024


കുവൈത്ത് സിറ്റി: ജഹ്‌റ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന തന്നെ അജ്ഞാതർ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി നൽകി പ്രവാസി ഡോക്ടർ. നയീം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്. പ്രതി തൻ്റെ കൈ പിടിച്ച് തള്ളിയിടുകയും തനിക്കെതിരെ അപവാദം പറയുകയും ചെയ്തുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്നിവ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഇരുകക്ഷികളെയും ജഹ്‌റ പ്രോസിക്യൂഷൻ ഓഫീസിലേക്ക് വിളിപ്പിച്ചു.

Related News