ഗാസയിലേക്ക് പോയ കുവൈത്ത് മെഡിക്കൽ സംഘം തിരികെയെത്തി

  • 09/04/2024


കുവൈത്ത് സിറ്റി: പരിക്കേറ്റവരെയും രോഗികളെയും ചികിത്സിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഗാസയിലേക്ക് പുറപ്പെട്ട കുവൈത്ത് മെഡിക്കൽ ടീം രാജ്യത്തേക്ക് തിരികെയെത്തി. കുവൈത്ത് റിലീഫ് സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കുവൈത്ത് മെഡിക്കൽ സ്റ്റാഫിനെ വ്യോമസേന തിരിച്ചെത്തിച്ചതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസിഡൻസി അറിയിച്ചു. പലസ്തീൻ സഹോദരങ്ങളെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും സഹായിക്കുകയും ഫീൽഡ് ആശുപത്രികളിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യാനാണ് ഇവരെ നിയോ​ഗിച്ചിരുന്നത്. റഫ ലാൻഡ് ക്രോസിംഗ് വഴിയാണ് കുവൈത്ത് മെഡിക്കൽ സംഘം ഗാസ മുനമ്പിൽ കഴിഞ്ഞയാഴ്ച എത്തിയത്. മെഡിക്കൽ ഉപകരണങ്ങൾ, ആവശ്യ വസ്തുക്കൾ എന്നിവയ്ക്ക് പുറമെ വിവിധ ശസ്ത്രക്രിയാ സ്പെഷ്യാലിറ്റികളിലെ 10 ഡോക്ടർമാർ ഉൾപ്പെടെ 14 പേരാണ് മെഡിക്കൽ ടീമിൽ ഉണ്ടായിരുന്നത്.

Related News