ഏപ്രിൽ 18ന് ശേഷം ഫിംഗർപ്രിന്‍റ് ആക്ടിവേറ്റ് ചെയ്യാത്തവരുടെ ശമ്പളം വെട്ടും

  • 09/04/2024


കുവൈത്ത് സിറ്റി: ഏപ്രിൽ 18ന് ശേഷം സ്കൂൾ ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ. ഫിംഗര്‍ പ്രിന്‍റ് പതിക്കുന്നത് കൃത്യമായി നിരീക്ഷിക്കും. ഇതിനുള്ള സംവിധാനം പൂർത്തിയാക്കാൻ ആവശ്യമായ ഡാറ്റ നൽകണമെന്നും എല്ലാ വിദ്യാഭ്യസ ജില്ലകള്‍ക്കും നിര്‍ദേശമുണ്ട്. ഫിംഗർപ്രിന്‍റ് ആക്ടിവേറ്റ് ചെയ്യാത്തവർക്ക് മുന്നറിയിപ്പില്ലാതെ ശമ്പളം നിർത്തുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

Related News