ഈദ് പ്രമാണിച്ച് അച്ചടക്ക തടവുകാരെ മോചിപ്പിച്ച് നാഷണൽ ​ഗാർഡ്

  • 09/04/2024


കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ പ്രമാണിച്ച് അച്ചടക്കമില്ലായ്മ ചുമത്തി അറസ്റ്റ് ചെയ്ത സൈനിക ഉദ്യോഗസ്ഥരെ വിട്ടയക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത്. ഇതോടെ അവർക്ക് ഈദ് അവധി കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയും. നാഷണൽ ഗാർഡിൻ്റെ ചീഫ് ഹിസ് ഹൈനസ് ഷെയ്ഖ് സലീം അൽ അലി, ഗാർഡിൻ്റെ ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ അൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം ഗാർഡിൻ്റെ അണ്ടർസെക്രട്ടറി, ലെഫ്റ്റനൻ്റ് ജനറൽ എഞ്ചിനീയർ ഹാഷിം അൽ റിഫായി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിസ് ഹൈനസ് ഷെയ്ഖ് സലീം അൽ അലി കുവൈത്ത് അമീറിന് ഈദ് ആശംസകളും നേർന്നു.

Related News