കുവൈത്തി പൗരനെ കബളിപ്പിച്ച് പണം തട്ടി; പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി

  • 09/04/2024


കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ കബളിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ സഹോദരന്മാരെ രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. കുവൈത്തി പൗരന്റെ അക്കൗണ്ടിൽ നിന്ന് 11,000 കുവൈത്തി ദിനാർ ഇവർ കബളിപ്പിച്ച് സ്വന്തമാക്കിയത്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്യുകയായിരുന്നു പ്രതികൾ. ഉപഭോക്തൃ സംരക്ഷണ വകുപ്പിൽ നിന്ന് വിളിക്കുന്നുവെന്ന് അവകാശപ്പെട്ട് കുവൈത്തി പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വാട്ട്‌സ്ആപ്പ് വഴി പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

Related News