ബയോമെട്രിക് ഫിം​ഗർപ്രിന്റിം​ഗ് പൂർത്തിയാക്കാത്ത പ്രവാസികൾക്കും കുവൈത്തിലേക്ക് മടങ്ങി വരാം

  • 09/04/2024


കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകാതെ പ്രവാസികൾക്ക് കുവൈത്തിലേക്ക് വരുന്നതിന് പ്രശ്നങ്ങളിലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളം നൽകുന്നതിന് ആഭ്യന്തര മന്ത്രാലയം അനുവദിച്ച ജൂൺ ഒന്നിന് അവസാനിക്കും. ഇതിന് ശേഷം പ്രവാസികൾക്ക് പ്രവേശനം നിഷേധിക്കുന്നത് പോലെയുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

നിലവിൽ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സമയപരിധി ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടില്ലാത്ത എല്ലാ പൗരന്മാർക്കും താമസക്കാർക്കും പര്യാപ്തമാണ്. ബയോമെട്രിക് ഫിം​ഗർപ്രിന്റിം​ഗിന് വിധേയകാരാക്ക പ്രവാസികൾ തിരിച്ചെത്തിയാൽ വിമാനത്താവളത്തിലോ കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുള്ള വിരലടയാള കേന്ദ്രങ്ങളിലോ ഷോപ്പിംഗ് സെൻ്ററുകളിലോ എത്തി ഈ നടപടിക്രമം പൂർത്തിയാക്കണം. ബയോമെട്രിക് വിരലടയാളം ഒരു തവണ മാത്രമേ എടുക്കുകയുള്ളൂവെന്നും അത് ഡിജിറ്റൽ തെളിവുകളാക്കി മാറ്റുമെന്നും അധികൃതർ വിശദീകരിച്ചു.

Related News